വിനോദ് പി പൂക്കാടിന്റെ കവിതാ സമാഹാരം ‘എനിക്കൊരു കടലുണ്ടായിരുന്നു’ പ്രകാശനം ചെയ്തു


കൊയിലാണ്ടി: വിനോദ് പി പൂക്കാടിന്റെ പ്രഥമ കവിതാ സമാഹാരമായ ‘എനിക്കൊരു കടലുണ്ടായിരുന്നു’ പ്രകാശനം ചെയ്തു. കവി ഡോ: സോമന്‍ കടലൂര്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് പുസ്തകം ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടന നിര്‍വഹിച്ചു. യൂ.കെ രാഘവന്‍ മാസ്റ്റര്‍ ആദ്ധ്യക്ഷതയും ശ്രീചിത്ത് എസ്. സ്വാഗതവും ഡോ: എം. ടി. ഗീത പുസ്തക പരിചയവും നടത്തി.
എഴുത്തുകാരായ അനില്‍ കാഞ്ഞിലശ്ശേരി, ബിനേഷ് ചേമഞ്ചേരി, ബിന്ദു ബാബു, വിനീത മണാട്ട്, വേദിക റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വി. കെ. അശോകന്‍, പാലോറ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ടി. എ. ശ്രീജിത്ത്, സുവോളജി അസോസിയേഷന്‍ സെക്രട്ടറി ഗീത നായര്‍, സുബ്രഹ്‌മണ്യന്‍ പി. എം. എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിനോദ് പി പൂക്കാടിന്റെ മറുമൊഴിക്ക് ശേഷം വാല്യക്കോട് എ. യൂ. പി. സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ രാമചന്ദ്രന്‍ പന്തീരടി നന്ദി പ്രകാശിപ്പിച്ചു. പ്ലാവില്ല ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം അധ്യാപിക രശ്മി പി. എസ്. അവതരണം നടത്തി.






