എന്‍ 5 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് : Blue JZ cc കോഴിക്കോട് ജേതാക്കള്‍


കൊയിലാണ്ടി : മുച്കുന്ന് ഗവര്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ വെച്ച് രോഹന്‍ എസ് ക്രിക്കറ്റ് ക്ലബ് കൊയിലാണ്ടി സംഘടിപ്പിച്ച ഒന്നാമത് N5 Cup ഓള്‍ കേരള ലതര്‍ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്ല്‍ മാഹി ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ് പോണ്ടിച്ചേരിയെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കോഴിക്കോട് blue JZ ക്രിക്കറ്റ് ക്ലബ് N5 കപ്പ് കരസ്ഥമാക്കി. ഫൈനലിലെ മികച്ച കളിക്കാരനായി blue JZ ലെ റിസ്വാനും, ടൂര്‍ണ്ണമെറ്റിലെ താരമായി നിയാസ് എഫ് ഓ പി യും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് N5 സ്‌പോണ്‍സര്‍ സജുസ് എസ് കൊല്ലം തൊടി ട്രോഫികള്‍ വിതരണം ചെയ്തു.





