ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി
മേപ്പയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ലൈഫ് വീടിന്റെ താക്കോല്‍ ദാനം മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജന് വീട് പണി പൂര്‍ത്തീകരിച്ച ലക്ഷ്മി ദൂരൈയ്ക്ക് കൈമാറി. 16ാം വാര്‍ഡില്‍ നടന്ന ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ വി. പി. ബിജു അധ്യക്ഷത വഹിച്ചു.
പഞ്ചായത്തില്‍ മുന്‍ കാലങ്ങളില്‍ സര്‍ക്കാര്‍ ധന സഹായം കിട്ടിയിട്ടും പൂര്‍ത്തികരിക്കാന്‍ സാധിക്കാത്ത 148 വീടുകളുടെ പണി പൂര്‍ത്തികരിച്ചു നല്കി. ലൈഫ് ഫേസ് ടുവില്‍ ജനറല്‍ വിഭാഗത്തില്‍ 138 ഉം, എസ് സി വിഭാഗത്തില്‍ 11 എണ്ണവുമാണ് പൂര്‍ത്തീകരിച്ചത്. കൂടാതെ പുലപ്രകുന്ന് കോളനിയില്‍ സ്പെഷ്യല്‍ പെര്മിഷന് ആക്ട് പ്രകാരം 11 വീടുകള്‍ നിര്‍മ്മിച്ചു നല്കി. ലൈഫ് പട്ടികജാതി വിഭാഗം അഡീഷണല്‍ ലിസ്റ്റില്‍ 69 പേരും ലൈഫ് 2020യില്‍ 300 ഗുണഭോക്തക്കളില്‍ 90 ഗുണഭോക്താക്കളും കരാര്‍ വെച്ചു. ഇതില്‍ 30 പേര് വീട് പണി പൂര്‍ത്തീകരിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എന്‍. പി. ശോഭ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. കെ. ചന്ദ്രബാബു, കൂനിയത്ത് നാരായണന്, കെ. പി. അബ്ദുള്‍ സലാം, വാഴയില്‍ ദാമോധരന്, കോണ്ട്രാക്ടര് ഷാജി, വി. ഇ. ഒ വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസനസമിതി അംഗം സുരേഷ് ഓടയില്‍ സ്വാഗതം പറഞ്ഞു.


