വോട്ടുത്സവം: ദേശീയ യുവജന -വോട്ടർ ദിന പരിപാടികളുമായി ജില്ല ഭരണകൂടം

കോഴിക്കോട്: ദേശീയ യുവജന ദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ച് കോഴിക്കോട് ജില്ല ഭരണകൂടം സംഘടിപ്പിച്ച “വോട്ടുത്സവം” സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ അരങ്ങേറി. വോട്ടവകാശവും അതിൽ യുവജന പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും വിളിച്ചോതിക്കൊണ്ടുള്ള റാലിയോടെ പരിപാടികൾക്ക് തുടക്കമായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് റാലി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ഇലക്ഷൻ വകുപ്പിൻ്റെയും ഇലക്ഷൻ ലിറ്ററസി ക്ലബ്ബിൻ്റെയും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ എൻ. എസ്‌. എസ് വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു വോട്ടുൽസവം സംഘടിപ്പിച്ചത്.

യുവ തലമുറയിൽ തിരഞ്ഞെടുപ്പ് പ്രക്രിയകളോടുള്ള ആഭിമുഖ്യം വളർത്തുക, സമ്മതിദാന അവകാശം വിനിയോഗിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്, തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ അവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യം, വോട്ടിംഗ്, തിരഞ്ഞെടുപ്പുകളിലെ യുവജന പങ്കാളിത്തം എന്നീ വിഷയങ്ങളിൽ പ്രസംഗ മൽസരവും പരിപാടിയുടെ ഭാഗമായി നടത്തി. ഇതിന് പുറമെ യൂത്ത് റാലി, ഫ്ലാഷ് മോബ്, സ്‌പോട് ക്വിസ്, ഓപ്പൺ മൈക്ക് കലാപരിപാടികൾ എന്നിവയും “പുതു ലഹരിക്കൊരു വോട്ട്” എന്ന ആശയത്തിൽ തിരഞ്ഞെടുപ്പ് രീതികളെ പരിച്ചയപ്പെടുത്തികൊണ്ടുള്ള മോക്ക് പോളിംഗ് പരിപാടിയും നടത്തി. ഉദ്ഘാടന ചടങ്ങിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പ്രിൻസിപാൾ ഡോ രജനി അധ്യക്ഷത വഹിച്ചു.
ഡെപ്യൂടി കലക്ടർ ( ഇലക്ഷൻ) ശീതൾ ജി. മോഹൻ, എൻ. എസ് . എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!