പ്രായമായവരും കുട്ടികളും അടക്കം നാലുതലമുറ ഒത്തുകൂടി, നമ്പ്രത്തു കര പനന്തോടി കുടുംബ സംഗമം
കൊയിലാണ്ടി: പനന്തോടി കുടുംബസംഗമം കൊല്ലം ലെയക്ക് വ്യൂ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയിൽ നാലു തലമുറയുടെ സംഗമം നടന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ശാരദാമ്മ, മണ്ണാറോത്ത് ശാരദമ്മ, പനന്തോടി, രാധ പിലാത്തോട്ടത്തിൽ സോമൻ, പനന്തോടി പങ്കജാക്ഷന്‍, മാവട്ടന എന്നിവരുടെ സാന്നിധ്യത്തിൽ ശാരദമ്മ ഭദ്രദീപം കൊളുത്തി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
ദിനേശൻ പനന്തോടി സ്വാഗതം പറഞ്ഞ ചടങ്ങിൽ മരണപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. തുടർന്ന് കേക്ക് മുറിയും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.