നാടകരാവിന് നാളെ തിരി തെളിയും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍
![]()
അരിക്കുളം: കാരയാട് സുരക്ഷ പെയിന്‍ & പാലിയേറ്റീവിന്റെ കെട്ടിട നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന നാടകരാവ് പ്രൊഫഷണല്‍ നാടകോത്സവം നാളെ വൈകീട്ട് വൈകീട്ട് 6 മണിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതൻ മാസ്റ്റർ അദ്ധ്യക്ഷനാവും, മുൻ കോഴിക്കോട് മേയർ ടി. പി. ദാസൻ പ്രമുഖസാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലുള്ളവര്‍, നാടക പ്രവർത്തകർ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
തുടര്‍ന്ന് രാത്രി ഏഴ് മണിയ്ക്ക് മിഠായി തെരുവ് നാടകം അരങ്ങേറും. 27 ന് രാത്രി ചിറക്, 28 ന് മുച്ചീട്ട് കളിക്കാരന്റെ മകള്‍, 29 ന് അപ്പ, 30 ന് ഉത്തമന്റെ സങ്കീര്‍ത്തനം, 31ന് കോഴിക്കോട് അനില്‍ദാസ് നയിക്കുന്ന ഗസല്‍ നിലാ എന്നിവ അരങ്ങേറും.
സമാപന സമ്മേളനം ടി.പി.രാമകൃഷ്ണന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും.







