ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) കോഴ്സ്
ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) കോഴ്സ്
2024-25 അധ്യയന വര്‍ഷത്തെ ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) കോഴ്സിലേയ്ക്കുളള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 17 വൈകിട്ട് 5 മണി വരെയായി ദീര്‍ഘിപ്പിച്ചു. വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷയോടൊപ്പം നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 21 വരെ അപ്ലോഡ് ചെയ്യാം. ഡിസംബര്‍ 17 നുള്ളില്‍ രജിസ്ട്രേഷന്‍ നടത്തി അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കുന്നവരെ മാത്രമേ പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഡിസംബര്‍ 11 ലെ വിജ്ഞാപനം കാണുക. ഫോണ്‍ : 0471 2525300
അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, ഡിഗ്രി (ഹിയറിങ് ഇംപയേര്‍ഡ്) ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്ത്യന്‍ ആംഗ്യഭാഷാ അധ്യാപകന്‍, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപ്പന്‍ഡോടുകൂടിയാണ് നിയമനം. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഡിസംബര്‍ 19. യോഗ്യത, പരിചയം, അപേക്ഷാ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://nish.ac.in/others/career എന്ന ലിങ്ക് സന്ദര്‍ശിക്കുക.
സൗജന്യ അഭിമുഖ പരിശീലനം
യു.പി.എസ്.സി 2024-ല്‍ നടത്തിയ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ അടോപ്ഷന്‍ സ്‌കീം’ പ്രകാരം പ്രഗത്ഭരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ അഭിമുഖ പരിശീലനം, അഭിമുഖത്തിന് പങ്കെടുക്കാന്‍ ന്യുഡല്‍ഹി കേരള ഹൗസില്‍ സൗജന്യ താമസ – ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡല്‍ഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയര്‍ / ട്രെയിന്‍ ടിക്കറ്റ് എന്നിവ നല്‍കും. അഭിമുഖ പരിശീലനത്തിനായി https://kscsa.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ന്യൂഡല്‍ഹി കേരള ഹൗസില്‍ താമസത്തിനായി നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281098863, 8281098862.
സ്ട്രേ വേക്കന്‍സി: ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
2024-25 അധ്യയന വര്‍ഷത്തെ ആയൂര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകള്‍ നികത്തുന്നതിനായി നാലാംഘട്ട സ്ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്‌മെന്റ് നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് നാലാംഘട്ട സ്ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്‌മെന്റിനായി ഡിസംബര്‍ 15ന് രാത്രി 11.59 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഡിസംബര്‍ 10, 2024 ലെ വിജ്ഞാപന പ്രകാരം/മുന്‍ വിജ്ഞാപനങ്ങള്‍ പ്രകാരം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കും ആയുഷ് കോഴ്‌സുകള്‍ക്കുള്ള ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. എന്നിരുന്നാലും പുതുക്കിയ കേരള സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ മാത്രമേ അലോട്ട്‌മെന്റിനായി പരിഗണിക്കുകയുള്ളൂ.
ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ അവരുടെ ഹോം പേജില്‍ പ്രവേശിച്ച് ‘Stray Vacancy Option Registration’ എന്ന മെനു ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പ്രക്രിയയില്‍ ഉണ്ടാകാനിടയുളള ഒഴിവുകളും ഈ ഘട്ടത്തില്‍ തന്നെ നികത്തപ്പെടുമെന്നതിനാല്‍ താത്പര്യമുളള എല്ലാ കോളേജിലേയ്ക്കും, കോഴ്‌സിലേയ്ക്കും ഓപ്ഷന്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്.
വിശദമായ വിജ്ഞാപനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍: 0471 2525300
.