കാട്ടു പന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് കാട്ടു പന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. മറ്റൊരാളുടെ ഇരുചക്ര വാഹനം ഇടിച്ചു തകര്‍ത്തു. വിളയോട്ടില്‍ ബാലകൃഷ്ണന്‍(62)എന്നയാള്‍ക്കാണ് പരിക്ക്. തലയ്ക്ക് പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് കാട്ടു പന്നി കൊളക്കാട് തുവ്വക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം അക്രമം നടത്തിയത്. കാട്ടു പന്നിയുടെ മുന്നില്‍പ്പെട്ട ബാലകൃഷ്ണനെ തട്ടി വിഴ്ത്തുന്നതിനിടയില്‍ തലയടിച്ചു വീണാണ് പരിക്കേറ്റത്. രാവിലെ വെറ്റിലപ്പാറ കൊളക്കാട് റോഡില്‍ പെരുവയല്‍കുനി ആദര്‍ശിന്റെ ഇരു ചക്രവാഹനവും പന്നി ആക്രമിച്ചു. രാവിലെ പത്തരയോടെയാണ് സംഭവം.








