ഐ എഫ് എഫ് കെ: മീഡിയ പാസിന് അപേക്ഷിക്കാം

ഐ എഫ് എഫ് കെ: മീഡിയ പാസിന് അപേക്ഷിക്കാം
29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഡിസംബര്‍ 5ന് ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് മേള നടക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി നിശ്ചിത എണ്ണം ഡ്യൂട്ടി പാസ്സുകള്‍ അനുവദിക്കും. മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യശ്രവ്യ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പാസ്സുകള്‍ അനുവദിക്കുന്നത്.
ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പണമടച്ചു മീഡിയ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡുകള്‍ ആണ് നല്‍കുന്നത്.
ഡ്യൂട്ടി പാസ്സിന് ഫീസ് ഈടാക്കുന്നതല്ല. എന്നാല്‍ ഡ്യൂട്ടി പാസിന് അപേക്ഷിക്കുന്ന റിപ്പോര്‍ട്ടര്‍മാരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബ്യൂറോ മേധാവികളുടെ സ്ഥാപനത്തിന്റെ ലെറ്റര്‍ പാഡിലുള്ള സാക്ഷ്യപത്രം മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാസെല്ലില്‍ ഡിസംബര്‍ 10 വൈകിട്ട് 5 നകം മുന്‍പ് എത്തിക്കണം നല്കുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസ്സുകള്‍ നല്‍കുകയുള്ളൂ. ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യണ്ടതാണ്.
https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത ശേഷം ലഭിക്കുന്ന പ്രൊഫൈല്‍ നമ്പറും ചേര്‍ത്തുവേണം അപേക്ഷിക്കേണ്ടത് .(പേമെന്റ് ഓപ്ഷനില്‍ പോകേണ്ടതില്ല).
മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. മുന്‍ വര്‍ഷങ്ങളില്‍ മീഡിയ ഡ്യൂട്ടി പാസിന് രജിസ്റ്റര്‍ ചെയ്ത മാധ്യമ പ്രതിനിധികളുടെ പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവ ബ്യൂറോ ചീഫുമാര്‍ നല്കുന്ന കത്തില്‍ വ്യക്തമാക്കേണ്ടതാണ്.

യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ; ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന് ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന 2025 ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന് എടുത്താല്‍ മതിയാകും. https://app.srccc.in/register ലിങ്കിലൂടെ ലാറ്ററല്‍ എന്‍ട്രിയ്ക്കു വേണ്ടിയുള്ള പ്രത്യേക ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് എസ്ആര്‍സി ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. വിശദ വിവരങ്ങള്‍ www.srccc.in ല്‍.
കോഴിക്കോട് ജില്ലയിലെ പഠനകേന്ദ്രം: യോഗ അസ്സോസിയേഷന് ഓഫ് കേരള, എസ്കെ പൊറ്റക്കാട് കള്‍ച്ചറല്‍ സെന്റര്‍, പുതിയറ, കോഴിക്കോട്. ഫോണ്‍: 9496284414.

കെല്‍ട്രോണില്‍ മാധ്യമ പഠനം
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യത ഉളളവര്‍ക്കും ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. കോഴിക്കോട്, തിരുവനന്തപുരം, ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളില്‍ ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, കോഴിക്കോട്: 0495-2301772, തിരുവനന്തപുരം: 0471-2325154.

മെഡിക്കല്‍ കോളേജ് ന്യൂറോ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക ഒഴിവ്
ആലപ്പുഴ: ഗവ: റ്റി. ഡി. മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒെരാഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ പത്തിന് രാവിലെ പതിനൊന്ന് മണിയ്ക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വെച്ച് അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവര് ജനനതീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേല്‍പ്പറഞ്ഞ ദിവസം ഓഫീസില്‍ ഹാജരാകുക. യോഗ്യതകള്‍: ന്യൂറോളജി എം ഡി അല്ലെങ്കില്‍ ഡി എന്‍ ബി, മൂന്നുവര്‍ഷ അധ്യാപന പരിചയം, സീനിയര്‍ റസിഡന്റായി പ്രവര്‍ത്തിച്ച പരിചയം, ടി സി എം സി രജിസ്ട്രേഷന്.