കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോയില്‍ ബസ്സിടിച്ച് അപകടം.

കൊയിലാണ്ടി: ഓട്ടോയില്‍ ബസ്സിടിച്ച് അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. കോഴിക്കോടു നിന്നും തലശ്ശേരിയിലെക്ക് പോവുകയായിരുന്ന ബസ്സാണ് ഓട്ടോയില്‍ ഇടിച്ചത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

അമിത വേഗതയില്‍ വന്ന് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലാണ് ഓട്ടോയില്‍ ബസ്സ് ഇടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ബസ്സ് എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ബസ്സ് തടഞ്ഞു. ഇതൊടെ ഗതാഗത കുരുക്ക് രൂക്ഷമായി. ഒടുവില്‍ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. ബസ്സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!