വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനങ്ങള്‍ 1100-1500 സിസി ഉളളതും സീറ്റിംഗ് കപ്പാസിറ്റി 5-ല്‍ കുറയാത്തതുമായിരിക്കണം. ക്വട്ടേഷന്‍ നവംബര്‍ 30 ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0495-2370538.

കഫറ്റീരിയ നടത്താന്‍ അപേക്ഷിക്കാം

മലാപ്പറമ്പിലെ ഗവ. വനിത പോളിടെക്നിക് കോളേജില്‍ കഫറ്റീരിയ നടത്താന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഡിസംബര്‍ ആറ് ഉച്ച രണ്ട് മണി വരെ സീല്‍ ചെയ്ത ക്വട്ടേഷന്‍ നേരിട്ടോ തപാല്‍ മുഖേനയോ ഓഫീസില്‍ നല്‍കാം. ഫോണ്‍: 0495-2370714.

പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് ഓണ്‍ലൈനായി രേഖപ്പെടുത്താം

2025-26 അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ട് വരെ www.kite.kerala.gov.in വെബ്‌സൈറ്റ് മുഖേനെ ഓണ്‍ലൈനായി രേഖപ്പെടുത്താവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ദുര്‍ബലവിഭാഗ പുനരധിവാസം; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുള്ള, പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തിന് (വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍. ചക്ലിയ) 2024-25 വര്‍ഷം പഠനമുറി, ഭവന പുനരുദ്ധാരണം, ടോയ്ലറ്റ്, കൃഷിഭൂമി, സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയ്യതി നവംബര്‍ 30 വൈകീട്ട് അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / മുന്‍സിപാലിറ്റി / കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ എത്തിക്കണം. ഫോണ്‍: 0495-2370379.

ലോ കോളേജില്‍ ഒഴിവ്
തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജില്‍ ലൈബ്രറി/സൈബര്‍‌സ്റ്റേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് പി.റ്റി.എ മുഖാന്തിരം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉച്ചക്ക് 1 മണി മുതല്‍ 7 മണി വരെയാണ് പ്രവര്‍ത്തനസമയം. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 4ന് ഉച്ചക്ക് 2 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!