റെയില്‍വേയില്‍ ആയിരം ജനറല്‍ കോച്ചുകള്‍ ഉടന്‍; 650 ട്രെയിനുകളിലായാണ് പുതിയ കോച്ചുകള്‍ ചേര്‍ക്കുക

കോട്ടയം: മാറ്റത്തിനൊരുങ്ങി റെയില്‍വേ. 1000 ജനറല്‍ കോച്ചുകള്‍ ഉടന്‍. 650 ട്രെയിനുകളിലായാണ് പുതിയ കോച്ചുകള്‍ ചേര്‍ക്കുക. പുതുതായി ഒരു ലക്ഷം യാത്രക്കാരെ റെയില്‍വേയുടെ ഭാഗമാക്കാനാകുമെന്നാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. എല്ലാ കോച്ചുകളും ജര്‍മ്മന്‍ സാങ്കേതിക വിദ്യഉപയോഗിച്ചു നിര്‍മിക്കുന്ന എല്‍.എച്ച്.ബി കോച്ചുകളായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 583 പുതിയ ജനറല്‍ കോച്ചുകള്‍ നിര്‍മിച്ചു. ഇവ 229 ട്രെയിനുകളില്‍ ചേര്‍ത്തു. പുതുതായി 1000 ജനറല്‍ കോച്ചുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ 647 ട്രെയിനുകളില്‍ ഇവ കൂട്ടിച്ചേര്‍ക്കും. ഇതില്‍ ആറായിരത്തോളം ജനറലും ബാക്കി സ്ലീപ്പറുമാണ്. പുതിയ കോച്ചുകള്‍ എല്‍എച്ച്ബിയുടേതാണ്. യാത്ര സുഖകരവും സൗകര്യപ്രദവും സുരക്ഷിതവും വേഗവുമുള്ളതുമാക്കാനാണിത്. ഈ പുതിയ എല്‍എച്ച്ബി കോച്ചുകള്‍ പരമ്പരാഗത ഐസിഎഫ് റെയില്‍ കോച്ചുകളെക്കാള്‍ ഭാരം കുറഞ്ഞതും ശക്തവുമാണ്.

രണ്ടു വര്‍ഷം കൊണ്ട് 10,000 ജനറല്‍ കോച്ചുകള്‍ നര്‍മിക്കാന്‍ ലക്ഷ്യമിട്ട് റെയില്‍വേ ആരംഭിച്ച പദ്ധതിയുടെഭാഗമാണ് പുതിയ കോച്ചുകള്‍ എത്തുന്നത്. എട്ടുലക്ഷം യാത്രക്കാരെ അധികമായി ചേര്‍ക്കനാണ് പുതിയ ജനറല്‍ കോച്ചുകളുടെ നിര്‍മാണത്തിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നു. ഇതിനകം 585 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ട്രെയിനുകളില്‍ ചേര്‍ത്തുകഴിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ വന്‍തോതില്‍ ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തുമെന്നും സാധാരണക്കാര്‍ക്കു പ്രാധാന്യം നല്കിയാണ് ഈ തീരുമാനമെന്നും റെയില്‍വെ ബോര്‍ഡ് എക്‌സി. ഡയറക്ടര്‍ ദിലീപ് കുമാര്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!