ഡോ.ബി. ആര്‍ അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ഡോ.ബി. ആര്‍ അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ.ബി.ആര്‍ അംബേദ്ക്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ നല്‍കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 20ന് വൈകിട്ട് 4 വരെയാണ്. അപേക്ഷകള്‍ ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍, കനകനഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി.ഒ, തിരുവനന്തപുരം- 695003 എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.scdd.kerala.gov.in, ഫോണ്‍: 0471-2315375.
ദര്‍ഘാസ് ക്ഷണിച്ചു
കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്‌കെ യുടെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് കേന്ദ്രത്തിലെ സോളാര്‍ എല്‍ഇഡി ടെക്‌നീഷ്യന്‍ എന്ന കോഴ്‌സിന്റെ ലാബിലേക്ക് ഉപകരണങ്ങളും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു.
ദര്‍ഘാസ് പ്രിന്‍സിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 26 വൈകിട്ട് 4. ദര്‍ഘാസ് തുറക്കുന്ന സമയം നവംബര്‍ 27 വൈകിട്ട് 3. ഫോണ്‍: 9495721302, 9495369033.