പന്തലായനി ജി.എച്ച്.എസ്.സ്കൂളിന് പുതിയ കെട്ടിടം സമർപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കൊയിലാണ്ടി നഗരസഭ പുതുതായി നിർമ്മിച്ച കെ കെട്ടിടം സ്കൂളിന് സമർപ്പിച്ചു. നഗരസഭയുടെ പ്രാദേശിക വികസന ഫണ്ടിൽ 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച മൂന്ന് ക്ലാസ് മുറികൾ അടങ്ങിയ കെട്ടിടത്തിന്റെ സമർപ്പണം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷനായിരുന്നു.

സ്ഥിരംസമിതി അധ്യക്ഷരായ നിജില പറവക്കൊടി, ഇ.കെ.അജിത്, സി.പ്രജില, കൗൺസിലർമാരായ വി.രമേശൻ, വി.പി.ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, എ.അസീസ്, സി.ഭവിത, പി.ടി.എ പ്രസിഡണ്ട് പി.എം. ബിജു, പ്രിൻസിപ്പാൾ എ.പി.പ്രബീത്, പ്രധാനാധ്യാപിക സി.പി.സഫിയ, നഗരസഭ അസി.എഞ്ചിനിയർ കെ.ശിവപ്രസാദ്, ജെസ്സി, പി.കെ.രഘുനാഥ്, അൻസാർ കൊല്ലം, സി.വി.ബാജിത്ത് എന്നിവർ സംസാരിച്ചു.

സമയബന്ധിതമായി കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കുള്ള ഉപഹാരം പി.ടി.എ. പ്രസിഡണ്ട് പി.എം.ബിജു സമർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!