പ്രവാസികേരളീയരുടെ മക്കള്‍ക്കായി നോര്‍ക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്

പ്രവാസികേരളീയരുടെ മക്കള്‍ക്കായി നോര്‍ക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന നോര്‍ക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2024-25 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. താല്‍പര്യമുളളവര്‍ നവംബര്‍ 30 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. www.scholarship.norkaroots.org വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.


കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സില്‍ പരിശീലനം
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തില്‍ ഓഫ്ലൈന്‍ പരിശീലനവുമുണ്ട്. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ നവംബര്‍ 13ന് മുമ്പായി അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക്: 9496015002, വെബ്‌സൈറ്റ്: www.reach.org.in .

പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നോടിയിരിക്കണം. റഗുലര്‍ കോഴ്സുകള്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയും. വിശദവിവരങ്ങള്‍ക്ക്: 0471-2770528/2770543/2770500, നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്).


ഐടിഐയില്‍ സീറ്റൊഴിവ്
ചാല ഗവ. ഐടിഐയില്‍ അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്‌നിഷ്യന്‍ (3ഡി പ്രിന്റിംഗ്), മള്‍ട്ടിമീഡിയ അനിമേഷന്‍ ആന്‍ഡ് സെപ്ഷ്യല്‍ എഫക്ട് എന്നീ ട്രേഡുകളിലേക്ക് എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 8ന് വൈകിട്ട് 3 മണിക്ക് മുമ്പായി ചാക്ക ഗവ. ഐടിഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 8547898921.

റെജിമെന്റല്‍ തെറാപ്പി കോഴ്‌സ്
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോഴിക്കോട് മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജ് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത യുനാനി റെജിമെന്റല്‍ തെറാപ്പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.gactvm.kerala.gov.in, www.gack.kerala.gov.in, www.ayurvedacollege.ac.in, www.markazunanimedicalcollege.org എന്നിവയില്‍ ലഭ്യമാണ്. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു പ്രിന്റൗട്ടും എടുത്തു ഉപയോഗിക്കണം. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 300 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷാ ഫീസ് ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ ‘0210-03-101-98-Other receipt’ എന്ന ശീര്‍ഷകത്തില്‍ അടച്ച് അസ്സല്‍ ചെലാന്‍ അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. സംവരണ ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ നവംബര്‍ 20 വൈകുന്നേരം 5 മണിവരെ ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവന്‍, എം.ജി റോഡ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ സ്വീകരിക്കും.

സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ജനറ്റിക്‌സ് വിഭാഗത്തിനു കീഴിലെ ഡിബിറ്റി നിദാന്‍കേന്ദ്രയില്‍ സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മോളിക്യുലാര്‍ ടെക്‌നിക്കല്‍ പ്രവര്‍ത്തിപരിചയമോ പരിശീലനമോ ലഭിച്ചവര്‍ക്കും ലൈഫ് സയന്‍സില്‍ പിഎച്ച്ഡി ഉള്ളവര്‍ക്കും (ഡിഎന്‍എ ഐസൊലേഷന്‍, പിസിആര്‍, സാന്‍ജര്‍, സീക്വന്‍സിംഗ്, എന്‍ജിഎസ്, എംഎല്‍പിഎ) അപേക്ഷിക്കാം. ബയോടെക്‌നോളജി അല്ലെങ്കില്‍ ഹ്യൂമന്‍ ജനറ്റിക്‌സില്‍ പിഎച്ച്ഡിയും മോളിക്യുലാര്‍ ഡയഗ്‌നോസിസ് ഓഫ് ജെനടിക് ഡിസോര്‍ഡറില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് അനാലിസിസ് ഓഫ് എന്‍ജിഎസ് ഡാറ്റയും അഭിലഷണീയം. പ്രായപരിധ് 45 വയസ്. പ്രതിമാസ വേതനം 42,000 രൂപ. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 15ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നേരിട്ടെത്തണം.

സിസ്റ്റം ആന്‍ഡ് ഡാറ്റാബേസ് ആര്‍ക്കിടെക്റ്റ് ഒഴിവ്
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഒഴിവുള്ള സിസ്റ്റം ആന്‍ഡ് ഡാറ്റാബേസ് ആര്‍ക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. എംടെക്ക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിടെക് / ബിഇ അല്ലെങ്കില്‍ എംസിഎ / എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ് / ഐടി) ആണ് യോഗ്യത. ഡാറ്റാബേസ് ആര്‍ക്കിടെക്റ്റ് അല്ലെങ്കില്‍ സിസ്റ്റം ആര്‍ക്കിടെക്റ്റ് ആയി അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 57,747 രൂപ. താല്‍പര്യമുള്ളവര്‍ നവംബര്‍ 15 ന് മുന്‍പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂര്‍, തിരുവനന്തപുരം – 1 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!