നാടൻപാട്ടിൽ കൊട്ടികയറി അരങ്ങ് കൊയിലാണ്ടി
അസ്തമയ സൂര്യന്റെ പ്രഭയിൽ നിറഞ്ഞു കവിഞ്ഞ ജനസാഗരത്തിനു മുന്നിൽ കൊട്ടികയറി ‘അരങ്ങ് കൊയിലാണ്ടി’. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് 12 മുതൽ 18 വരെ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ അരങ്ങേറിയ നാടൻപാട്ട് ദൃശ്യ-ശ്രാവ്യ വിസ്മയമായി.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടറിവിന്റെ നീരുറവകൾ ഉൾപ്പെടുത്തി അരങ്ങ് കൊയിലാണ്ടിയും സംഘവുമാണ് ‘നാട്ടുണർവ്’ നാടൻ പാട്ടുമായി എത്തിയത്. പാട്ടുകൾക്കൊപ്പം ആസ്വാദകരും താളം ചവിട്ടി.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ഡി ഡി സി എം.എസ് മാധവികുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


