കൊയിലാണ്ടി കാപ്പാട് വീടിനുള്ളില്‍ തീ പിടിച്ചു
കൊയിലാണ്ടി: കാപ്പാട് വീടിനുള്ളില്‍ തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് കൊയിലാണ്ടി കാപ്പാട് റോഡില്‍ സിദ്ദീഖ് പള്ളിക്ക് സമീപം താജ് ഹൗസില്‍ അസീസ് എന്നയാളുടെ വീട്ടിനുള്ളിലാണ് AC ഇലക്ട്രിക് കണക്ഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതിന്റെ ഭാഗമായി തീ കത്തുകയും പുക ഉയരുകയും ചെയ്തത്.
വിവരം കിട്ടിയതിനെ തുടര്‍ന്ന് ASTO പി എം അനില്‍കുമാറിന്റെ നേതൃത്തത്തില്‍ അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേക്കും വീട്ടുകാര്‍ തീ അണച്ചിരുന്നു.