സുരക്ഷ കാപ്പാട് പെയിന്‍ & പാലിയേറ്റീവ് സംഗമം
കൊയിലാണ്ടി: തിരുവങ്ങൂര്‍ സുരക്ഷ കാപ്പാട് പാലിയേറ്റീവ് കിടപ്പു രോഗികളുടെയും, വളണ്ടിയര്‍മാരുടെയും സംഗമം – പ്രാണഹര്‍ഷം കാപ്പാട്- ശാദി മഹലില്‍ കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ മാന്ത്രിക സല്ലാപം നടത്തി. നിരവധി ഗായകരുടെ സംഗീത വിരുന്ന്, രാജന്‍ വെള്ളാംതോട്ടിന്റെ വയലില്‍ വാദനം, നാടന്‍ പാട്ട്, മിമിക്രി തുടങ്ങിയവ സംഗമത്തില്‍ അരങ്ങേറി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, ബിപി ബബീഷ്, എം നൗഫല്‍, അശോകന്‍ കോട്ട്, പി.കെ പ്രസാദ്, കെ.കെ.കേശവന്‍, സിന്ധു മാട്ടുമ്മല്‍, സുജാത, അതുല്ല്യ, സുരേഷ് മാട്ടുമ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു