പട്ടികജാതി വികസന വകുപ്പിന്റെ എല്ലാ സബ് ഓഫിസുകളിലും ഇ-ഓഫീസ് സംവിധാനം



പട്ടികജാതി വികസന വകുപ്പിന്റെ എല്ലാ സബ് ഓഫീസുകളിലും 2025 മാര്‍ച്ച് 31ന് മുമ്പായി ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. തിരുവനന്തപുരം നന്ദാവനത്ത് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി ഒ ആര്‍ കേളുവിന്റെ സാന്നിധ്യത്തില്‍ നടന്ന പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം.
കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ റോഡ്, വൈദ്യുതി, കുടിവെളളം എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വകുപ്പില്‍ ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഒരു കോടി രൂപവരെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലാതാമസം ഒഴിവാക്കുന്നതിന് ജില്ലാ തലത്തില്‍ അംഗികാരം നല്‍കുന്നതിന് നടപടി സ്വീകരിക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, ജില്ലാ ഓഫീസര്‍മാരും പങ്കെടുത്തു.













