വയലാര്‍ അനുസ്മരണവും വയലാര്‍ ഗാനങ്ങളുടെ ആലാപനവും സംഘടിപ്പിച്ചു




കൊയിലാണ്ടി: തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാല വയലാര്‍ അനുസ്മരണവും വയലാര്‍ രചിച്ച ഗാനങ്ങളുടെ ആലാപനവും സംഘടിപ്പിച്ചു. കലാസാംസ്കാരിക പ്രവര്‍ത്തകനും റിട്ട: ഡിഇഒയും എസ്എസ്എ മുന്‍ കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് ഓഫീസറുമായിരുന്ന എം. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൌണ്‍സില്‍ അംഗം എന്‍. ടി മനോജ്, പി കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു. അശോകന് കോട്ട് അദ്ധ്യക്ഷനായ ചടങ്ങില്‍ പവിത്രന് സ്വാഗതവും ജോഷ്നി നന്ദിയും പറഞ്ഞു.













