ഡെപ്യൂട്ടേഷൻ നിയമനം
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37400-79000), ഓഫീസ് അറ്റൻഡന്റ് (23000-50200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കുന്നതാണ്. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട് – 1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന നവംബർ 23 വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.
ഗസ്റ്റ് അധ്യാപക അഭിമുഖം
2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ/ഗസ്റ്റ് അധ്യാപികയെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ഒക്ടോബർ 30ന് രാവിലെ 11 നു അഭിമുഖത്തിന് ഹാജരാകണം.
സീനിയർ പ്രോജക്ട് അസോസിയേറ്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനിറ്റിക്സ് വിഭാഗത്തിനു കീഴിലെ DBT നിദാൻ കേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 45 വയസ്. മോളികുലാർ ടെക്നിക്കിൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവരും ലൈഫ് സയൻസിൽ പിഎച്ച്ഡി (DNA Isolation, PCR, Sanger sequencing, NGS, MLPA) ഉള്ളവരും ആയിരിക്കണം അപേക്ഷകർ. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജെനെടിക്സിൽ പി.എച്ച്.ഡിയും മോളികുലർ ഡയഗ്നോസിസ് ഓഫ് ജെനെടിക് ഡിസോർഡറൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും Bioinformatics Analysis of NGS data അഭികാമ്യം.
പ്രതിമാസ വേതനം 42,000 രൂപ. കരാർ കാലാവധി ഒരു വർഷം. മേൽപറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 8ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.tmc.kerala.gov.in, ഫോൺ: 0471 2528855, 2528055