കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒ. പി. ടിക്കറ്റുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു, ആദ്യഘട്ടം ജനറല്‍ ഒ. പി.

 ഒ. പി. ടിക്കറ്റുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു, ആദ്യഘട്ടം ജനറല്‍ ഒ. പി.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒ. പി. യില്‍ ഡോക്ടറെ കാണുവാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ആരംഭിച്ചു. ehealth.kerala.gov.in വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ട് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

നിലവില്‍ ജനറല്‍ ഒ. പി. മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഏറെ വൈകാതെ സ്‌പെഷ്യല്‍റ്റി ഒ. പി. കളും ഓണ്‍ലൈന്‍ ബുക്കിങ്ങിലേക്ക് മാറും. അതോടെ ആവശ്യക്കാര്‍ക്ക് ഒ. പി. ടിക്കറ്റ് ലഭിക്കാത്ത അവസ്ഥക്ക് പരിഹാരം ആവും.

ടിക്കറ്റ് ന്റെ ചാര്‍ജ് കൂടെ ഓണ്‍ലൈനായി അടക്കുന്നതിനുള്ള സൗകര്യം m-ehealth മൊബൈല്‍ ആപ്പ് എന്നിവ വരും ദിവസങ്ങളില്‍ വരുന്നതോടെ ജനങ്ങള്‍ക്ക് ഏറെ സൗകര്യമാവും മെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

https://ehealth.kerala.gov.in/portal/aadhar-otp

ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് സ്വയം ഈ-ഹെൽത്ത് UHID കാർഡിന് വേണ്ടി രജിസ്റ്റർ ചെയ്യാം. ഈ വിധം ആശുപത്രിയിൽ ദീർഘനേരമുള്ള കാത്തിരിപ്പ്‌ ഒഴിവാക്കാം. രജിസ്റ്റർ ചെയ്തവർ ആശുപത്രിയിൽ വന്ന് പണം അടച്ച് കാർഡ് പ്രിന്റ് എടുത്താൽ മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!