ആനപ്പാപ്പാന്‍മാര്‍ക്കായി കൊയിലാണ്ടിയില്‍ ഏകദിന ബോധവത്കരണ ക്ലാസ്സ്

കൊയിലാണ്ടി: ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഉത്സവ കാലത്തിന് മുന്നോടിയായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആനപ്പാപ്പാന്‍മാര്‍ക്കായി കൊയിലാണ്ടിയില്‍ ഏക ദിന ബോധവത്കരണ ക്ലാസ്സ് നടത്തി. കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ട് സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സത്യപ്രഭ അധ്യക്ഷത വഹിച്ചു.

1972 ലെ വന്യജീവി സംരക്ഷണ നിയമം, കേരള നാട്ടാന പരിപാലന ചട്ടം 2003 എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ക്ലാസ്സ്. നിലവിലെ നിയമ സംഹിതകള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് ഉത്സവങ്ങളിലും മറ്റും നാട്ടാനകളെ എഴുന്നള്ളിക്കുന്നതിനും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിപരീതമായി പ്രവര്‍ത്തിച്ചാല്‍ നേരിടേണ്ടി വരുന്ന നിയമ നടപടികളും അദ്ദേഹം വിശദീകരിച്ചു. ആനകളുടെ ആരോഗ്യ പരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കോഴിക്കോട് ഫോറസ്റ്റ് ഡിവിഷന്‍ അസി. വെറ്റിനറി ഓഫീസര്‍ ഡോ.അരുണ്‍ സത്യന്‍ ക്ലാസ്സെടുത്തു.പങ്കെടുത്തവര്‍ക്ക് പങ്കാളിത്ത സാക്ഷ്യപത്രവും വിതരണം ചെയ്തു.

കോഴിക്കോട് എലഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ രസ്ജിത്ത് ശ്രീലകത്ത്, കോഴിക്കോട് ജില്ല ആന പാപ്പാന്‍ തൊഴിലാളി യൂണിയന്‍ അതുല്‍, വടകര റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി..സജീവ്, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ദിവ്യ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!