എല്‍.എല്‍.ബി.: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എല്‍.എല്‍.ബി.: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024 അധ്യയന വര്‍ഷത്തെ ഇന്റെഗ്രേറ്റഡ് പഞ്ചവത്സര, ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സ് പ്രവേശനത്തിനുള്ള സ്‌പോര്‍ട്‌സ് ക്വാട്ട താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.cee.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471 2525300.
വാക് ഇന്‍ ഇന്റര്‍വ്യൂ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ സയന്‍സ് പാര്‍ക്കുകളിലെ എന്‍ജിനിയര്‍ തസ്തികകളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നവംബര്‍ 2 രാവിലെ 11 നാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kscste.kerala.gov.in .
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്‌സ്മാന്‍ മെക്കാനിക് (D/Mech) ട്രേഡില്‍ നിലവിലുള്ള ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താത്കാലിക ഒഴിവില്‍ പി.എസ്.സി സംവരണമനുസരിച്ച് ലാറ്റിന്‍ കത്തോലിക്ക് വിഭാഗത്തില്‍ നിന്ന് നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ 25 രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിനെത്തണം.
അഭിമുഖം ഒക്ടോബര്‍ 24ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളില്‍ 24ന് രാവിലെ 10ന് അഭിമുഖം നടക്കും. സോളാര്‍ ടെക്‌നീഷ്യന്‍, ബിസിനസ്സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ടെലികോളര്‍, സെയില്‍സ് ഓഫീസര്‍ ട്രെയിനി, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, ബിസിനസ്സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ലോണ്‍ ഓഫീസര്‍, ലോണ്‍ ഓഫീസര്‍ ട്രെയിനി തസ്തികകളിലാണ് നിയമനം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക്: 0471 2992609, 8921916220.
അങ്കണവാടി വര്‍ക്കര്‍ അഭിമുഖം
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ആലപ്പുഴ ജില്ലയില്‍ പ്രവത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചവര്‍ക്കുള്ള അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 28, 29 തീയതികളിലും നവംബര്‍ 4,5,13,14 തീയതികളിലും നടത്തും. രാവിലെ 10 മണി മുതല്‍ തണ്ണീര്‍മുക്കം പഞ്ചായത്ത് ഹാളില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച്ച.
കെല്‍ട്രോണില്‍ ജേണലിസം സ്പോട്ട് അഡ്മിഷന്‍
കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒക്ടോബര്‍ 25 വരെ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. നിര്‍ദ്ദേശിക്കുന്ന അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളുമായി വിദ്യാര്‍ഥികള്‍ രാവിലെ 10ന് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: 9544958182.
ദര്‍ഘാസ് ക്ഷണിച്ചു
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ പേ വാര്‍ഡിന് സമീപം കാന്റീന്‍ നിര്‍മിക്കുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഒക്ടോബര്‍ 24 ന് വൈകീട്ട് മൂന്ന് വരെ ഫോറം ലഭിക്കും. ഒക്ടോബര്‍ 25ന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. 25ന് ഉച്ചയ്ക്ക് 12ന് ദര്‍ഘാസ് തുറക്കും. വിവരങ്ങള്‍ക്ക്: 04931220351.