വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ പേര്, സീറ്റുകളുടെ എണ്ണം, യോഗ്യത എന്നീ ക്രമത്തില്‍:

പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് – ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി (ഒരു സീറ്റ്) – എംഡി/ഡിഎന്‍ ബി (റേഡിയോഡയഗ്നോസിസ്) അല്ലെങ്കില്‍ ഡിഎംആര്‍ഡി യും (റേഡിയോഡയഗ്നോസിസ്) ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

അപേക്ഷഫോം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 1000 രൂപ അപേക്ഷ ഫീ പ്രിന്‍സിപ്പാളിന്റെ അക്കൗണ്ടില്‍ അടച്ച് (A/C No 34311254463, ഐഎഫ്എസ് സി കോഡ് SBIN0002206) പൂരിപ്പിച്ച അപേക്ഷഫോം ഒക്ടോബര്‍ 31 നകം പ്രിന്‍സിപ്പല്‍, ഗവ. മെഡിക്കല്‍ കോളെജ്, കോഴിക്കോട്-673008 എന്ന വിലാസത്തില്‍ അയക്കണം. പ്രയപരിധി: 40. നിയമാനുസൃത ഇളവ് അനുവദിക്കും. എഴുത്തുപരീക്ഷയും ഇന്റെര്‍വ്യവും നവംബര്‍ നാലിന് നടത്തും. ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും നല്‍കുന്നതല്ല. അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം. വെബ്സൈറ്റ്: https://www.govtmedicalcollegekozhikode.ac.in/news

കെല്‍ട്രോണില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ക്കായുള്ള അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ബി.ടെക്ക് / എം.സി.എ / ബി.സി.എ / ബി.എസ്.സി / ബി.കോം / ബി.എ / ഡിപ്ലോമ കഴിഞ്ഞവരില്‍ നിന്നും തൊഴില്‍ സാധ്യതയുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബഡഡ് സിസ്റ്റം ഡിസൈന്‍, വെബ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ഐ.ടി.ഇ.എസ് ആന്റ് ബി.പി.ഒ., സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ്, ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. 2 മാസം മുതല്‍ 6 മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണിവ. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സിറിയന്‍ ചര്‍ച്ച് റോഡ്, സ്‌പെന്‍സര്‍ ജംഗ്ഷന്‍, തിരുവനന്തപുരം – 1 എന്ന വിലാസത്തിലോ 7356789991 / 7306000415 എന്നീ ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.


എം.എസ്.സി നഴ്‌സിംഗ്: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് ഒക്ടോബര്‍ 4 ലെ വിജ്ഞാപനം കാണുക. ഫോണ്‍: 0471 2525300.

എച്ച്എസ്ടി അറബിക്ക് കൂടിക്കാഴ്ച 10 ന്

കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്എസ്ടി അറബിക്ക് പാര്‍ട്ട്‌ടൈം തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്, ഒക്ടോബര്‍ 10 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ച നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം കൃത്യസമയത്ത് എത്തണം. ഫോണ്‍: 0495-2323962.


ജേര്‍ണലിസം പി.ജി വിദ്യാര്‍ഥികള്‍ക്ക് ദ്വിദിന പരിശീലനം

കേരള നിയമസഭയുടെ കേരള ലജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍, കെ-ലാംപ്‌സ് (പി.എസ്) സംഘടിപ്പിക്കുന്ന ജേര്‍ണലിസം പി.ജി വിദ്യാര്‍ഥികള്‍ക്കായുള്ള ദ്വിദിന പരിശീലന പരിപാടിയില്‍ അപേക്ഷിക്കാം. ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് നിയമസഭാ നടപടിക്രമങ്ങളെ സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍, നിയമസഭാ സമിതികള്‍, സഭാ റിപ്പോര്‍ട്ടിങ് എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കുന്നതിന് സഹായകരമാകുന്നതാണ് കോഴ്‌സ്. ജേര്‍ണലിസം / മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദ / ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ നല്‍കാം. പരിപാടിയ്ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെബ്‌സൈറ്റ്: www.niyamasabha.org, ഫോണ്‍: 0471-2512662/2453/2670/9496551719.


ജില്ലാ ആസുത്രണ സമിതി യോഗം 19 ന്

ജില്ലാ ആസുത്രണ സമിതിയുടെ യോഗം ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍.


പാലിയേറ്റീവ് നഴ്‌സ്, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, ഓഡിയോളജിസ്റ്റ്

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലിയേറ്റീവ് നഴ്‌സ്, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, ഓഡിയോളജിസ്റ്റ് തസ്തികളിലേക്ക് കരാര്‍/ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 14 ന് വൈകീട്ട് അഞ്ചിനകം അതാത് ലിങ്കില്‍ അപേക്ഷിക്കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍. ഫോണ്‍: 0495-2374990.

തസ്തിക, ലിങ്ക് എന്നീ ക്രമത്തില്‍:

പാലിയേറ്റീവ് നഴ്‌സ്-
https://docs.google.com/forms/d/17pU14n_TY0n3LS80VZu
UyEjEJu
DxDk6GPIatq6DfVDE/edit

ഡെവലപ്‌മെന്റ് തെറാപിസ്റ്റ്-
https://docs.google.com/forms/d/1mtyQlXNc_9Qph3Bo_
3MvCyEiXObGvl7OlNBbaQQ-7rQ/edit

ഓഡിയോളജിസ്റ്റ്-
https://docs.google.com/forms/d/1r8bphwuG3mWMMr-
iIYBPwIFuMbzU1Im6a80aK13k-uQ/edit

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!