ശ്രീവാസുദേവ ആശ്രമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥശാല എന്‍എസ്എസ് യുണിറ്റും സംയുക്തമായി ഗാന്ധിജയന്തി ദിനം ആചരിച്ചു
കൊയിലാണ്ടി : ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ശ്രീവാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥശാലയും എന്‍ എസ് എസ് യുണിറ്റും സംയുക്ത മായി ഗാന്ധിജയന്തി ദിനം ആചരിച്ചു. രാവിലെ 8. 30ന് സ്‌കൂളും പരിസരവും ശുചീകരിച്ചു. തുടര്‍ന്ന്
ഗാന്ധിജിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിയന്‍ ആശയങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ഗ്രന്ഥശാല പ്രവര്‍ത്തകരായ ഐ ശ്രീനിവാസന്‍ മാസ്റ്റര്‍,വി.പി സദാനന്ദന്‍ മാസ്റ്റര്‍, ആതിര വിനോദ് എന്നിവര്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചു.ഗ്രന്ഥശാല ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ 15 എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ഡാറ്റ എന്‍ട്രി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
വയനാടിന് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ബാക്കിയുള്ള 85 എന്‍എസ്എസ് വോളണ്ടിയേഴ്‌സ് സ്‌ക്രാപ്പ് ചലഞ്ചുമായി കീഴരിയൂര്‍ പഞ്ചായത്തിലെ 7,8,9 10 വാര്‍ഡുകള്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ചു. പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി, അഞ്ചന സുരേഷ് ,ദേവനന്ദ, ചേതസ് , സായന്ത് എന്നിവര്‍ നേതൃത്വം നല്‍കി.