കരാർ നിയമനം
കേരള സർക്കാർ സ്ഥാപനമായ ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പാലക്കാട് ജില്ലയിലെ
ആലത്തൂരിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് 2024-25 വർഷത്തിലേക്ക് (ആറു മാസ കാലയളവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ 11ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട് 678 541 (ഫോൺ:04922-226040) എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബർ 15 ന് 12 മണിക്ക് ഓഫീസ് നോട്ടിസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
ഇന്റർവ്യൂ ഒക്ടോബർ 21ന് രാവിലെ 11 മണിക്ക് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. അപേക്ഷയിൽ ഫോൺ നമ്പർ വൃക്തമായി എഴുതിയിരിക്കണം, ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ സമർപ്പിക്കേണ്ടതാണ്.
അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി മൂല്യനിർണ്ണയവും പരിഷ്കരിക്കുന്നതിനായി 2025 എസ്.എസ്.എൽ.സി, പത്താംതരം തുല്യതാ, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നീ പൊതു പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്നതിനും മൊഴിമാറ്റം (തമിഴ്, കന്നട) നടത്തുന്നതിനും അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിലെ കഴിവും താൽപര്യവും ഉള്ള പരിചയ സമ്പന്നരായ അധ്യപകരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഓൺലൈനായി പരീക്ഷാഭവൻ iExaMS പോർട്ടൽ മുഖേന സമർപ്പിക്കാവുന്നതാണ്.
പരിശീലന പരിപാടി
ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 8, 9, 10 തീയതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റ്/ലാബ് അസിസ്റ്റന്റ് എന്നിവര്‍ക്കായി പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം.
പരിശീലനത്തിന് ഒക്ടോബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം 0495-2414579 നമ്പര്‍ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.