കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന് അന്ത്യാഞ്ജലി

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന് അന്ത്യാഞ്ജലി, കോഴിക്കോട് യൂത്ത് സെന്ററില്‍ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനും പേര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ച ശേഷമാണ് കോഴിക്കോട് നിന്നും വിലാപയാത്ര ആരംഭിച്ചത്. രാവിലെ 8 മണിയോടെ കോഴിക്കോട് നിന്നും ആരംഭിച്ച വിലാപയാത്ര 8.40 ഓടെയാണ് പൂക്കാട്, തുടര്‍ന്ന് 9 മണിയോടെ കൊയിലാണ്ടിയിലേക്ക് പ്രവേശിച്ചു.

യാത്രയ്ക്കിടെ നിരവധി സ്ഥലങ്ങളില്‍ ആംബലുന്‍സ് നിര്‍ത്തി ആയിരക്കണക്കിന് പേരാണ് പുഷ്പനെ അവസാനമായി ഒരു നോക്കു കാണാന്‍ തടിച്ചുകൂടിയത്. വിലാപയാത്ര കോഴിക്കോട് നിന്നും പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആളുകള്‍ ഇവിടങ്ങളില്‍ തടിച്ചു കൂടിയിരുന്നു.

നന്തിയിലും തുടര്‍ന്ന് പയ്യോളി, വടകരയിലുമെത്തും. ശേഷം നാദാപുരം റോഡ്, മാഹി, പുന്നോല്‍ എന്നിവിടങ്ങളിലൂടെ തലശ്ശേരി ടൗണ്‍ഹാളിലെത്തും. ശേഷം മേനപ്രം രാമവിലാസം സ്‌ക്കൂളിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകീട്ട് അഞ്ചുമണിക്കാണ് ചൊക്ലിയിലെ വീട്ടുപരിസരത്താണ് പുഷ്പന്റെ മൃതദേഹം സംസ്‌കരിക്കുക. കൂത്തുപറമ്പ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 30 വര്‍ഷത്തോളമായി ശയ്യാവലംബിയായിരുന്ന പുഷ്പന്‍ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!