പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം



പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ജീവിതത്തിന്റെ നാനാതുറകളില്‍ ഉള്ള അഞ്ച് പതിറ്റാണ്ട് കാലത്തെ കലാലയം പഠിതാക്കള്‍ തങ്ങളുടെ മാതൃസ്ഥാപനത്തില്‍ എത്തിച്ചേര്‍ന്ന് ഓര്‍മ്മകള്‍ പുതുക്കി.
യുകെ രാഘവന്മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് കലാലയം പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. ശിവദാസ് കാരോളി ,സുനില്‍ തിരുവങ്ങൂര്‍, അച്യുതന് ചേമഞ്ചേരി, ആനന്ദന് കാട്ടിലപ്പീടിക, പ്രഭാകരന് ചേലിയ, അഡ്വ .കെ ടി ശ്രീനിവാസന്, സപ്ന സി, ബിന്ദു പൊയില്‍ക്കാവ്, ബബു കാഞ്ഞിലശ്ശേരി ,ഉദയകുമാര്‍ കാട്ടിലപ്പീടിക ചന്ദ്രശേഖരന് കോട്ട് ,ശ്രീധരന് മാസ്റ്റര്‍ കളത്തില്‍, നിഷ, ആതിര എസ്. ബി, ഗിരിജ കെ,ശാരദ, വീണ, സന്തോഷ് എന്നിവര്‍ സംബന്ധിച്ചു.














