മൂടാടി വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മന്ത്രി കെ. രാജന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു

മൂടാടി വില്ലേജ് ഓഫീസിന് സ്വന്തമായ കെട്ടിടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു. നന്തിയിലെ മഹമൂദ് ഹാജി സൗജന്യമായി നല്‍കിയ 8.75 സെന്റ് സ്ഥലത്താണ് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന്. 50 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത് . കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കൊയിലാണ്ടി എം എല്‍ എ കാനത്തില്‍ ജമീലയുടെ അദ്ധ്യക്ഷതയില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു.

നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ് സ്ഥലപരിമിതിമൂലം വീര്‍പ്പ് മുട്ടുകയായിരുന്നു. കേരളത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുക എന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും സ്വന്തം കെട്ടിടം എന്ന ലക്ഷ്യം മൂടാടിയിലും നടപ്പാവുകയാണ് . ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് നൊസൈറ്റി യ്ക്കാണ് നിര്‍മ്മാണ ചുമതല.

പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാര്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് , ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ ശിവാനന്ദന്‍ എം.പി , ദുല്‍ഖിഫര്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ ജീവാനന്ദന്‍, ചൈത്ര വിജയന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷീജ പട്ടേരി, സുഹറ ഖാദര്‍, എം.പി അഖില, ടി.കെ ഭാസ്‌കരന്‍, പപ്പന്‍ മൂടാടി, റഫീഖ് പുത്തലത്ത്, കൊയിലാണ്ടി തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!