പ്രമേഹവും ഡ്രൈവിംഗും, എന്തെല്ലാം മുന്‍കരുതലുകളെടുക്കാം; ഡോ. എസ് കെ സുരേഷ് കുമാര്‍ തയ്യാറാക്കിയ പ്രതിവാര പംക്തി
പ്രമേഹവും ഡ്രൈവിംഗും 15 വര്‍ഷമായി അബൂദബിയില്‍ ജോലിചെയ്യുന്ന ഒരാള്‍ ഒരിക്കല്‍ എന്നെ കാണാന്‍ വന്നു.
മൂന്നു വര്‍ഷമായി പ്രമേഹരോഗമുള്ള ഇദ്ദേഹം ദിവസവും 8-12 മണിക്കൂര്‍ വാഹനമോടിക്കുന്നു. എന്തെല്ലാം മുന്‍കരുതലുകളെടുക്കണമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്.
പ്രവാസജീവിതം നയിക്കുന്ന ഒരുപാട് മലയാളികള്‍ ഡ്രൈവിങ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 12, 14 മണിക്കൂര്‍ വിശ്രമമില്ലാതെ ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്ന ഒട്ടുമുക്കാല്‍ പേരും പ്രമേഹം, രക്തസമ്മര്‍ദം മുതലായ ജീവിതശൈലീരോഗങ്ങള്‍ക്ക് സ്വാഭാവികമായി അടിപ്പെടുന്നു. കൂടാതെ പുകവലി, പാന്‍മസാല, മദ്യം തുടങ്ങിയ ലഹരികള്‍ക്കും അടിമപ്പെടാറുണ്ട്. കേരളത്തില്‍ ചികിത്സക്കും പരിശോധനകള്‍ക്കുമായി എത്തുന്ന പ്രവാസികളില്‍ ഏറ്റവുമധികം കാണപ്പെടുന്ന രോഗമാണ് പ്രമേഹം. ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ, വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണിത്.
പ്രവാസികള്‍ക്ക് മാത്രമല്ല, വാഹനമോടിക്കുന്ന എല്ലാ പ്രമേഹരോഗികളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഒരാളെപോലെ പ്രമേഹരോഗിക്കും എല്ലാ ജോലികളിലും ഏര്‍പ്പെടാന്‍ കഴിയും. ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം.
1. പ്രമേഹം കൃത്യമായി ചികിത്സിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കുക. കൃത്യമായ പരിശോധനകളിലൂടെയും അനുയോജ്യമായ ചികിത്സയിലൂടെയും ആരോഗ്യകരമായ ഒരു ജീവിതശൈലി അവലംബിക്കുന്നതിലൂടെയും ഇത് സാധ്യമാകും.
2. ദീര്‍ഘദൂരം യാത്രപോകേണ്ടതുണ്ടെങ്കില്‍ കുറച്ച് ലഘുഭക്ഷണങ്ങള്‍, അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മിഠായിയോ ഗ്ളൂക്കോസോപോലെ കുറച്ചു മധുരം, രക്തത്തിലെ പഞ്ചസാരയുടെ അളവ് അടിയന്തരമായി കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഗ്ളൂക്കോമീറ്റര്‍ തുടങ്ങിയവ നിര്‍ബന്ധമായും കരുതുക. കൂടാതെ, വണ്ടിയില്‍ ഇവയെല്ലാം കൈയത്തെുന്ന ദൂരത്തും എളുപ്പം എടുക്കാന്‍ കഴിയുന്ന രീതിയിലും വെക്കുക.
3. യാത്രയ്ക്കുമുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക. 90 Mg/dLന് മുകളിലാണെങ്കില്‍ യാത്രതുടങ്ങുന്നതിന് തടസ്സമൊന്നുമില്ല. എന്നാല്‍, പഞ്ചസാരയുടെ അളവ് 72-90 mg/dLആണെങ്കില്‍ എന്തെങ്കിലും ലഘുഭക്ഷണം കഴിച്ചിട്ട് യാത്ര ആരംഭിക്കുന്നതാകും ഉത്തമം. ഒരു ആപ്പിളോ രണ്ടു കഷണം ബ്രഡോ ഒരു ഗ്ളാസ് പാലോ കഴിക്കുന്നതാകും നല്ലത്.
4. വണ്ടി ഓടിക്കുന്ന സമയം പഞ്ചസാരയുടെ അളവ് കുറയുന്നതായി അനുഭവപ്പെട്ടാല്‍ (ക്ഷീണംതോന്നുക, ശരീരത്തിനോ കൈകള്‍ക്കോ വിറയല്‍ അനുഭവപ്പെടുക, ശരീരം തണുക്കുകയോ വിയര്‍ക്കുകയോ ചെയ്യുക, ഉറക്കംവരുക, അതിയായ വിശപ്പുതോന്നുക തുടങ്ങിയവയാണ് മുഖ്യലക്ഷണങ്ങള്‍) ഉടന്‍ വണ്ടി റോഡിന്‍െറ വശത്തായി സുരക്ഷിതമായി പാര്‍ക് ചെയ്യുക. ശേഷം വണ്ടിയുടെ എന്‍ജിന്‍ ഓഫാക്കി താക്കോല്‍ ഊരിയെടുക്കുക. കൈയില്‍ കരുതിയ ഗ്ളൂക്കോമീറ്റര്‍ ഉപയോഗിച്ച് പഞ്ചസാരയുടെ അളവ് തിട്ടപ്പെടുത്തുക. കുറവാണെങ്കില്‍ കൈയില്‍ കരുതിയ ലഘുഭക്ഷണം കഴിച്ചശേഷം 45 മിനിറ്റ് മുതല്‍ 60 മിനിറ്റുവരെ വിശ്രമിച്ചശേഷം മാത്രം വീണ്ടും വണ്ടി ഓടിക്കുക.
5. മുമ്പ് ഹൈപ്പോഗൈ്ളഡിമിയ വന്നവര്‍, ഇന്‍സുലിന്‍ ചികിത്സ എടുക്കുന്നവര്‍, വൃക്കരോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ കൂടുതല്‍ ശ്രദ്ധവെക്കണം.
6. പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞാല്‍ സ്വന്തം ജീവന്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടത്തിലാകാം.
7. കണ്ണുകള്‍ യഥാസമയം പരിശോധിച്ച് കാഴ്ചശക്തി കുറവില്ളെന്ന് ഉറപ്പാക്കുക. പഞ്ചസാര കണ്ണുകളെ ബാധിച്ചുതുടങ്ങിയിട്ടുണ്ടെങ്കില്‍ ലേസര്‍ ചികിത്സ പോലുള്ളവ ആവശ്യമെങ്കില്‍ അവലംബിക്കുക.
8. കാലുകളെ സംരക്ഷിക്കുന്നതിന് കൃത്യമായ അളവിലുള്ള ഷൂ ഉപയോഗിക്കുന്നത് ഉത്തമമാണ്. പ്രമേഹരോഗികള്‍ക്കായി പ്രതിരോധ ചെരിപ്പുകള്‍ ലഭ്യമാണ്.