കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈത്ത് ‘ഉയരേ 2024’ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണോദ്ഘാടനം മന്ത്രി എ. കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും.


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷന്‍ കുവൈത്ത് വിദ്യാഭ്യാസ സഹായ പദ്ധതി ഉയരേ 2024 സെപ്റ്റംബര്‍ 9 തിങ്കളാഴ്ച കാലത്ത് പത്ത് മണിക്ക് കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പ്ലസ് ടു ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി ഉപരിപഠനത്തിന് സാമ്പത്തിക പ്രയാസം നേരിടുന്ന കുട്ടികളെ സഹായിക്കാന്‍ വേണ്ടി നടപ്പില്‍ വരുത്തുന്ന പദ്ധതി ആണ് ഉയരേ 2024. MBBS, B-TECH, BSC NURSING, NEET, TTC, CA, BA, BCOM തുടങ്ങിയ കോഴ്സുകള്‍ എടുത്ത് പഠിക്കുന്ന പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ ഉയരേ പദ്ധതി വഴി സഹായം നല്‍കുന്നത്.
മെഡിസിന്‍ അന്‍പതിനായിരം രൂപ, എഞ്ചിനീയറിങ് മുപ്പത്തിഅയ്യായിരം രൂപ, നഴ്‌സിംഗ് മുപ്പതിനായിരം രൂപ, എന്‍ട്രന്‍സ് ഇരുപത്തിഅയ്യായിരം രൂപ, മറ്റു ഡിഗ്രി കോഴ്സുകള്‍ക്ക് ഇരുപതിനായിരം രൂപ എന്നിങ്ങനെയാണ് സഹായമായി നല്‍കുന്നത്.









