സാങ്കേതിക തകരാര്‍ വഞ്ചിയില്‍ വെള്ളം കയറി കടലില്‍ കുടുങ്ങിയ 21 മത്സ്യത്തൊഴിലാളികളെയും വഞ്ചിയെയും കരയ്ക്ക് എത്തിച്ചു


കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ സാങ്കേതിക തകരാര്‍ വഞ്ചിയില്‍ വെള്ളം കയറി കടലില്‍ കുടുങ്ങിയ 21 മത്സ്യത്തൊഴിലാളികളെയും വഞ്ചിയെയും കരയ്ക്ക് എത്തിച്ചു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് ഇന്ന് രാവിലെ അഞ്ചുമണിയോടെ മത്സ്യബന്ധനത്തിന് പോയ സംഘത്തിന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഭവം.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് റിസ്‌ക്യൂ ടീം സി ഐ ഷണ്മുഖന്‍ പി. യുടെയും ഫിഷറീസ് എഡിഎഫിന്റെയും മേല്‍നോട്ടത്തില്‍
റിസ്‌ക്യൂ ടീം അംഗങ്ങളായ സി പി ഒ മനു തോമസ്, ഗാര്‍ഡ്മാരായ കെ വി മിഥുന്‍, കെ. ഹമിലേഷ്, കോസ്റ്റല്‍ പോലീസ് സി പി ഒ ഗിഫ്റ്റ് സണ്‍, കോസ്റ്റല്‍ വാര്‍ഡന്‍ പി. കെ. ദിബീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
















