അഭയം ചേമഞ്ചേരി സര്‍ക്കാര്‍ ഏറെറടുക്കണം: കെ. എസ്. എസ്. പി.യു

അഭയം ചേമഞ്ചേരി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെ. എസ്. എസ്. പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരിച്ച ചെലവാണ് ഈ വിദ്യാലയത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിമാസം വേണ്ടി വരുന്നത്. ഭിന്ന ശേഷിക്കാരായ 108 വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഇവിടെ ഉണ്ട്. ഉദാരമതികളില്‍ നിന്നും ധനസമാഹരണം നടത്തിയാണ് ഈ തുക കണ്ടെത്തുന്നത്.

സപ്തംബര്‍ മാസത്തിലെ മുഴുവന്‍ പ്രവൃത്തി ദിനങ്ങളിലെയും ഭക്ഷണ വിതരണം ഏറ്റെടുത്തത് കെ. എസ്. എസ്. പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റിയാണ്. ഇതിനായുള്ള തുക സ്‌കൂള്‍ പ്രിന്‍സിപ്പലിന് കൈമാറി. ചടങ്ങില്‍ ഡോക്ടര്‍ എന്‍. കെ. ഹമീദ്, കെ. എസ്. എസ്. പി.യു പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എന്‍. കെ.മാരാര്‍, സെക്രട്ടറി സുരേന്ദ്രന്‍ മാസ്റ്റര്‍,ഇ. ഗംഗാധരന്‍ നായര്‍, പി. ദാമോദരന്‍ മാസ്റ്റര്‍, എ. ഹരിദാസ്, ഭാസ്‌കരന്‍ ചേനോത്ത്, പി. വേണു ഗോപാല്‍,എന്‍. വി. സദാനന്ദന്‍, എം. സി. മമ്മദ് കോയ, സത്യനാഥന്‍ മാടഞ്ചേരി, സി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!