മേപ്പയൂര്‍ – നെല്ല്യാടി – കൊല്ലം റോഡ് നവീകരണ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യു. ഡി. എഫ് പ്രവര്‍ത്തകര്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു


തകർന്ന് കിടക്കുന്ന മേപ്പയൂർ – നെല്ല്യാടി – കൊല്ലം റോഡ് നവീകരണ പ്രവർത്തി ഉടൻ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യു. ഡി. എഫ് പ്രവർത്തകർ പേരാമ്പ്ര എം. എൽ. എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു
മേപ്പയൂർ, കീഴരിയൂർ പഞ്ചായത്ത് സംയുക്ത യുഡിഎഫ് സമരസമിതിയാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് പേരാമ്പ്ര ടൗൺ ജംഷനിൽ നിന്നും ആരംഭിച്ച മാർച്ച് എം എൽ എ ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി നേതാക്കളായ മേപ്പയൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, അധ്യക്ഷത വഹിച്ചു.
കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.യു സൈനുദീൻ സ്വാഗതം പറഞ്ഞു. മേപ്പയൂർ പഞ്ചായത്ത് യുഡിഎഫ് കൺവീനർ എം. കെ. അബ്ദുറഹിമാൻ, കീഴരിയൂർ പഞ്ചായത്ത് യു. ഡി. എഫ് കൺവീനർ ഇടത്തിൽ ശിവൻ, ഡി. സി. സി ജനറൽ സെക്രട്ടറിമാരായ ഇ. അശോകൻ, രാജേഷ് കീഴരിയൂർ, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എ. വി. അബ്ദുള്ള, യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ, പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. കെ. എ. ലത്തീഫ്, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡന്റ് കെ. പി. രാമചന്ദ്രൻ, മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ, മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി. കെ. അനീഷ്, ഷർമിന കോമത്ത്, പി. കെ. പ്രസന്നകുമാരി, സാബിറ നടുക്കണ്ടി, സവിത നിരത്തിന്റെ മീത്തൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.














