പേരാമ്പ്ര എംഎൽഎ ടിപി രാമകൃഷ്ണൻ പുതിയ എൽഡിഎഫ് കൺവീനർ

കോഴിക്കോട്: എൽ ഡി എഫ് കൺവീനറായി പകരം ചുമതല മുന്‍മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റംഗവും, പേരാമ്പ്ര എം.എൽ.എയുമായ ടി.പി രാമകൃഷ്ണന്. കണ്‍വീനറായി എ. കെ. ബാലനെയായിരുന്നു പാര്‍ട്ടി ആദ്യം സമീപിച്ചത്. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞുമാറിയതോടെയാണ് ടി.പി രാമകൃഷ്ണനിലേക്ക് പദവിയെത്തുന്നത്.
ഇ. പി. ജയരാജനെ എൽ. ഡി. എഫ്. കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന്‌ പിന്നാലെ വിഷയത്തില്‍ ടി. പി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം സംബന്ധിച്ച് പ്രഖ്യാപനം നടത്തേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും എന്ത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നുമായിരുന്നു പ്രതികരണം. പേരാമ്പ്രയില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ പാര്‍ട്ടിയുടെ സെക്രട്ടേറിയേറ്റ് യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു. ഇന്നലെ ഉച്ചവരെ അതില്‍ പങ്കെടുത്തിരുന്നു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന മുതിര്‍ന്ന നേതാവ് ദക്ഷിണാമൂര്‍ത്തിയുടെ ചരമദിനാചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യോഗത്തില്‍നിന്ന് അവധി ചോദിച്ചാണ് കോഴിക്കോടെത്തിയത്. അപ്പോഴാണ് ചില മാധ്യമപ്രവര്‍ത്തകരും മറ്റു ചില ആള്‍ക്കാരും ഇത്തരമൊരു കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നത്. എല്‍ഡിഎഫ് കണ്‍വീനറിന്‍റെ ചുമതല സംബന്ധിച്ച് പാര്‍ട്ടിയാണ് പ്രഖ്യാപനം നടത്തേണ്ടത്. പാര്‍ട്ടി എന്ത് നിലപാട് സ്വീകരിച്ചാലും അതൊടൊപ്പം നില്‍ക്കുമെമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടി തീരുമാനം ഏതായാലും എന്‍റെ തീരുമാനം നോക്കാതെ തന്നെ അത് പാലിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. അതിനുസരിച്ച് പാര്‍ട്ടി എന്ത് ചുമതല നല്‍കിയാലും അത് ഏറ്റെടുക്കും. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അതിന് സന്നദ്ധമാകും. ഇത് മുൻകൂട്ടി തീരുമാനിച്ച് ചര്‍ച്ച ചെയ്യുന്ന രീതി പാര്‍ട്ടിക്കില്ല. നിലവിൽ ഒരു കണ്‍വീനര്‍ പാര്‍ട്ടിക്കുണ്ട്. ഇ പി ജയരാജൻ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്. ചില പ്രത്യേക കാരണങ്ങളാല്‍ അദ്ദേഹത്തിന് ഒഴിയേണ്ടിവന്നു. അത് എന്താണെന്ന കാര്യം പാര്‍ട്ടി സെക്രട്ടറി ഇന്ന് വിശദീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!