കേന്ദ്രഭരണകൂടത്തിൻ്റെ യജമാനന്മാർ കോർപ്പറേറ്റുകൾ: വി എസ് സുനിൽകുമാർ

മേപ്പയ്യൂര്‍: കേന്ദ്രഭരണകൂടം യജമാനൻ മാരായ കോർപ്പറേറ്റുകൾക്കു വേണ്ടി ദാസ്യപ്പണി ചെയ്യുന്നതിൻ്റ ഫലമായി സാധാരണക്കാർ ദുരിതമനുഭവിക്കുകയാണെന്ന് മുൻ കൃഷി മന്ത്രിയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വി.എസ് സുനിൽകുമാർ പറഞ്ഞു.

തുറയൂരിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. ടി. കുഞ്ഞിക്കണാരൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം തോലേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസ്സുകൾ പോലും സ്വകാര്യവൽക്കരിച്ച് കുടിവെള്ളത്തിന് പോലും വില നിശ്ചയിക്കുന്ന നാളുകളാണ് വരാനിരിക്കുന്നെതെന്നും ജനവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി. പി. ഐ തുറയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ടി. ശശി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്റർ, ആർ. ശശി, അജയ് ആവള , പി. ബാലഗോപാലൻമാസ്റ്റർ, സി. ബിജു, ബാബു കൊളക്കണ്ടി എന്നിവർ സംസാരിച്ചു. കെ. രാജേന്ദ്രൻ സ്വാഗതവും വിപിൻ കൈതക്കൽ നന്ദിയും പറഞ്ഞു.

അനുസ്മരണ പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!