വീട്ടില്‍ അക്വേറിയം ഉണ്ടെങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണേ
വിനോദമായോ പഠന നിരീക്ഷണത്തിന് വേണ്ടിയോ അലങ്കാരം എന്നരീതിയിലോ തൊഴിലായോ ജലജന്തുക്കളേയും സസ്യങ്ങളേയും പ്രദർശിപ്പിക്കുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സംഭരണി ആണു അക്വേറിയം. മലമ്പുഴ ഡാം സന്ദർശിച്ചിട്ടുള്ള അവരെല്ലാം തന്നെ അവിടുത്തെ പ്രസിദ്ധമായ മത്സ്യാകൃതിയിലുള്ള അക്വേറിയവും സന്ദർശിച്ചിട്ടുണ്ടാവും. അഴകും വർണവൈവിധ്യവും ആകാര ഭംഗിയും ഒത്തിണങ്ങിയ അലങ്കാര മത്സ്യങ്ങളേയും മറ്റു ജലജീവികളെയും ആകർഷകമായ രീതിയിൽ പ്രദർശിപ്പിച്ചു വളർത്തുന്ന കൃത്രിമ സംവിധാനമാണ് ഇത്.
1850-ഓടുകൂടി മൽസ്യങ്ങളെ സംഭരണി കൾക്കുള്ളിൽ വളർത്താമെന്ന് മനസ്സിലാ ക്കിയതോടെയാണ് ഇംഗ്ലണ്ടിലും സ്കോ ട്ട്ലൻഡിലും ഇതൊരു വിനോദം ആയി മാറിയത്. ഇംഗ്ലണ്ടിൽനിന്ന് ഈ പ്രവണത മറ്റിടങ്ങളിലേക്കു വ്യാപിച്ചുവെന്നു കരുത പ്പെടുന്നു. എന്നാൽ 1852-വരെ ഇന്നത്തെ അർഥത്തിൽ ‘അക്വേറിയം’ എന്ന പദം ഉ പയോഗിച്ചിരുന്നില്ല. ബ്രിട്ടിഷ് പ്രകൃതി ശാസ്ത്രജ്ഞനായ ഹെന്റിഗോ സ്സെയാണ് ‘അക്വേറിയം’ എന്ന പദം ആദ്യമായി പ്ര യോഗിച്ചത്. 1865-ൽ ന്യൂയോർക്കു നഗരത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ വി നോദം 1900-ത്തോടുകൂടി അമേരിക്കയി ലാകെ വ്യാപിക്കുകയുണ്ടായി.
ആകർഷകമായ രീതിയിൽ അക്വേറിയം ടാങ്കുകളുണ്ടാക്കി അലങ്കാര മത്സ്യങ്ങളെ വളർത്തുന്നത് അക്വേറിയം കീപ്പിംഗ് എന്ന പേരിൽ ഒരു വിനോദമായി ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വീട്ടിലെ സ്വീകരണമുറിയിൽ സൂക്ഷിക്കുന്ന അലങ്കാര മത്സ്യങ്ങളടങ്ങുന്ന അക്വേറിയം ടാങ്ക് ‘ഹോം അക്വേറിയം’ എന്നാണ് അറിയപ്പെടുന്നത്.
സ്വീകരണ മുറിയിലെ അക്വേറിയത്തിൽ 8 ചുവന്ന മത്സ്യവും ഒരു കറുത്ത മത്സ്യവും അഥവാ എട്ട് സ്വർണ്ണ മത്സ്യവും കറുപ്പ് വർണ്ണത്തിനുള്ള ഒരു സ്വർണ മത്സ്യവും ആണ് ശുഭകരമായി ഫെങ് ഷൂയി നിർദ്ദേശിക്കുന്നത്. ഇത് വലിയ ഭാഗ്യവും ഐശ്വര്യവും നൽകുമെന്നാണ് വിശ്വാസം.
വടക്കു വശത്തോ വടക്ക് കിഴക്കേ മൂലയിലോ ഒക്കെ അക്വേറിയം സ്ഥാപിക്കാം. വീട്ടിന് പുറത്താണെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. തെക്ക് കിഴക്കേ മൂലയിൽ അതായത് അഗ്നികോണിൽ ഒരു കാരണവശാലും അക്വേറിയം വരാൻ പാടില്ല.
അക്വേറിയം വീട്ടിൽ വന്ന് സെറ്റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് ധാരാളമായി ഉണ്ട്. താല്പര്യമനുസരിച്ച് വലുതും ചെറുതുമായ മത്സ്യങ്ങളെയും ചെടികളെയും ഒക്കെ ഇന്ന് നമുക്ക് വാങ്ങാൻ കിട്ടും. എയ്ഞ്ജൽ, ഗോൾഡ് ഫിഷ്, ഫൈറ്റർ, റെഡ് സ്വാർഡ് ടെയിൽ, ബ്ലാക്ക് മോളി, ഗപ്പി തുടങ്ങിയവയാണ് സാധാരണ അക്വേറിയങ്ങളിൽ വളർത്തുന്നത്. അക്വേറിയം വൃത്തിയാക്കാനായി സക്കർ ഫിഷ്ഷിനെയും ഇടുന്നു.
8 അരോവാന ഫിഷിനെയും കറുപ്പ് നിറത്തിലെ ഗോൾഡൻ ഫിഷിനെയുമാണ് ഏറ്റവും ഉത്തമമായി ഫെങ് ഷൂയി നിർദ്ദേശിക്കുന്നത്. കുടുംബങ്ങളുടെ എല്ലാം ആരോഗ്യം, ഐശ്വര്യം, തൊഴിൽപരമായ അഭിവൃദ്ധി ഒക്കെ ഇത് നൽകുമെന്നാണ് വിശ്വാസം.