കണ്ണന്‍കടവ് അഴീക്കല്‍ ഭാഗത്ത് തിമിംഗലം കുടുങ്ങി
കൊയിലാണ്ടി കണ്ണന്‍കടവ് അഴീക്കല്‍ ഭാഗത്ത് തിമിംഗലം കുടുങ്ങി, അഴിമുഖത്ത് വടക്കുഭാഗത്ത് കടല്‍ഭിത്തിയ്ക്ക് സമീപമായാണ് തിമിംഗലം കുടുങ്ങിയത്. കടല്‍ഭിത്തിയ്ക്ക് സമീപത്തേയ്ക്ക് മീനിനെ ഭക്ഷിക്കാനായി എത്തിയ തിമിംഗലം കടല്‍ഭിത്തിയില്‍ തട്ടി കുടുങ്ങുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
മണ്ണില്‍തട്ടി തിരിച്ച് കടലിലേയ്ക്ക് പോകാന്‍ കഴിയാതെ വന്നതോടെ സമീപത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് ഒരുമണിക്കൂറോളം പണിപ്പെട്ടാണ് തിമിംഗലത്തെ തിരിച്ച് കടലിലേയ് പോകാന്‍ സൗകര്യം ഒരുക്കിയത്. തിമിംഗലത്തിന്റെ വാല്‍ഭാഗം തട്ടി പരിക്കേറ്റതായി മത്സ്യ തൊഴിലാളികള്‍ പറയുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.