വിഷന്‍ പദ്ധതി പ്രകാരം ധനസഹായം
വിഷന്‍ പദ്ധതി പ്രകാരം എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി + ല്‍ കുറയാത്ത ഗ്രേഡുവാങ്ങി, പ്ലസ് വണ്ണിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിഷന്‍ പദ്ധതി പ്രകാരം ധനസഹായം നൽകുന്നു. പഠനത്തോടൊപ്പം മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് പരിശീലനം നല്കുന്ന ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായമായി 20,000 രൂപ (10,000 രൂപ വീതം രണ്ട് വര്‍ഷത്തേക്ക്) നല്‍കുക. 2024-25 അദ്ധ്യയന വര്‍ഷം കോഴിക്കോട് ജില്ലയില്‍ ഈ രീതിയില്‍ പരിശീലനം ലഭിച്ചുവരുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയോടൊപ്പം ജാതി, വരുമാനം (വരുമാന പരിധി 6 ലക്ഷം രൂപ) എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ്, പ്ലസ് വണ്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രസീതി, പഞ്ചായത്ത്/ബ്ലോക്ക് ഓഫീസില്‍ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസ്/ബ്ലോക്ക്/മിനിസിപ്പാലിറ്റി/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസില്‍ സെപ്തംബര്‍ 13 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 0495-2370379.
ഫുട്ബോള്‍ പരിശീലന പദ്ധതിയിലേക്ക് പാസ് കൊയിലാണ്ടി താരങ്ങളെ തേടുന്നു
ആറു വയസ്സ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അവസരം
കുടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 7736606797, 9846748335