കോഴിക്കോട് റവന്യൂ ജില്ലാ ടി ടി ഐ കലോത്സവത്തിന് മേപ്പയ്യൂർ സലഫിയിൽ ഉജ്ജ്വല തുടക്കം

മേപ്പയ്യൂർ: കോഴിക്കോട് റവന്യൂ ജില്ലാ ടി.ടി.ഐ, പി.പി.ടി.ടി.ഐ കലോത്സവത്തിന് മേപ്പയ്യൂരിൽ ഉജ്ജ്വല തുടക്കം. സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ വെച്ച് നടന്ന ചടങ്ങ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ഡി. ഡി. ഇ. സി. മനോജ്‌ കുമാർ അധ്യക്ഷനായി. ജപ്പാനിലെ ജുഡൻണ്ടോ യൂണിവേഴ്സിറ്റി അസോ. പൊഫസർ ഡോ. ഉഷിയോ, പിന്നണി ഗായകൻ അജയ് ഗോപാൽ എന്നിവർ മുഖ്യാതിഥിയായി. ഡോ. യു. കെ. അബ്ദുൽ നാസർ, റാബിയ ഏടത്തിക്കണ്ടി, പി. ഹസീസ്, എ. വി. അബ്ദുള്ള, മിത്തു തിമോത്തി, അജയ് ആവള, എം. ജയചന്ദ്രൻ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!