രാജീവ് ഗാന്ധി എണ്‍പതാം ജന്മദിനം – സദ്ഭാവന ദിനമായി കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു

കൊയിലാണ്ടി: രാജീവ് ഗാന്ധി എണ്‍പതാം ജന്മദിനം – സദ്ഭാവന ദിനമായി കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. സി കെ ജി സെന്ററില്‍ രാജീവ് ഗാന്ധിയുടെ സ്മൃതി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദേശീയോത്ഗ്രഥന പ്രതിജ്ഞയുംതുടര്‍ന്ന് സദ്ഭാവന സംഗമം കെ പി സി സി മെമ്പര്‍ സി. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആധുനിക ഇന്ത്യയുടെ കുതിപ്പിന് കരുത്ത് പകരാന്‍ യുവാക്കളുടെ സര്‍ഗ്ഗശേഷിയെ പ്രയോജനപ്പെടുത്താന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ച സാരഥിയായിരുന്നു രാജീവ് ഗാന്ധി എന്ന് അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തി വോട്ടവകാശം 21 വയസ്സില്‍ നിന്ന് 18 ആക്കി കുറയ്ക്കാനും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ ആധുനിക ഇന്ത്യയുടെ ഭാവ പകര്‍ച്ച ലോകത്തിനു സമ്മാനിക്കാനും അദ്ദേഹം സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമായിരുന്നു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന കെ പി സി സി മെമ്പര്‍ പി. രത്‌നവല്ലി ടീച്ചര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഡ്വ. കെ വിജയന്‍, രാജേഷ് കീഴരിയൂര്‍, വി. വി സുധാകരന്‍, കൂമുള്ളി കരുണാകരന്‍, കെ പി എസ് ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. അരവിന്ദന്‍ ,നടേരി ഭാസ്‌കരന്‍, ശ്രീജ റാണി, കെ. വി. റീന , ഷീബ അരീക്കല്‍ , തന്‍ഹീര്‍ കൊല്ലം. ചെറുവക്കാട്ട് രാമന്‍, ഇ. കെ. പ്രജേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!