സ്കോള്‍ കേരള പരീക്ഷാ തീയതികളില്‍ മാറ്റം
![]()

![]()
സ്കോള്‍ കേരള ആഗസ്റ്റ് 18, 24, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിപ്പോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സ് ആദ്യ ബാച്ച് തിയറി, പ്രായോഗിക പരീക്ഷ തീയതികള്‍ വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനഃക്രമീകരിച്ചു.
പുതുക്കിയ ടൈംടേബിള്‍ അനുസരിച്ച് ആഗസ്റ്റ് 18ന് നടത്താന്‍ നിശ്ചയിച്ചിരുന്ന DDN-01 പരീക്ഷ സെപ്റ്റംബര്‍ 01 ന് രാവിലെ 10 മുതല്‍ 12 വരെയും ആഗസ്റ്റ് 24 -ന് നടത്താന്‍ നിശ്ചയിച്ചിരുന്ന DDN-02 തിയറി, പ്രായോഗിക പരീക്ഷകളില്‍ തിയറി പരിക്ഷ സെപ്റ്റംബര്‍ 7 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും, പ്രായോഗിക പരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ 4 മണി വരെയും സംഘടിപ്പിക്കും.
ആഗസ്റ്റ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷ DDN-03 സെപ്റ്റംബര്‍ 8 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നടത്തും. വിദ്യാര്‍ഥികള്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും ആഗസ്റ്റ് 21 മുതല്‍ ഹാള്‍ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്: www.scolekerala.org
![]()

ഫുട്ബോള്‍ പരിശീലന പദ്ധതിയിലേക്ക് പാസ് കൊയിലാണ്ടി താരങ്ങളെ തേടുന്നു
ആറു വയസ്സ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അവസരം
കുടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 7736606797, 9846748335
![]()

