മുഖ്യമന്ത്രി അർജുന്റെ ബന്ധുക്കളെ സന്ദർശിച്ചു
കോഴിക്കോട്: കഴിഞ്ഞമാസം കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധുക്കളെ കണ്ടു.
ഉച്ച 12.45 ഓടെയാണ് മുഖ്യമന്ത്രി അർജുന്റെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല,
സഹോദരി അഞ്ജു എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു.
ഷിരൂരിൽ താൽക്കാലികമായി തെരച്ചിൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണെന്ന് അഞ്ജു മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. മുൻ എംഎൽഎ എ പ്രദീപ്കുമാർ,
ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണ വിഭാഗം) എസ് സജീദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.