കൊയിലാണ്ടിയില്‍ മുസ്ലിം യൂത്ത് ലീഗ് എം.എല്‍.എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി



കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മറ്റി എം.എല്‍.എ കാനത്തില്‍ ജമിലയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ടൗണ്‍ഹാള്‍ ഗെയിറ്റിന ്മുന്നില്‍ മാര്‍ച്ച് പോലീസ് തീര്‍ത്ത ബാരിക്കേഡ് ചാടിക്കടന്ന് ടൗണ്‍ ഹാളിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകെര പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം.
നിയോജക മണ്ഡലം സെക്രട്ടറി പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പയ്യോളി സി.ഐ സജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ ബാരിക്കേഡ് വെച്ച് തടഞ്ഞത്.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷറഫ് അലി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഫാസില്‍ നടേരി, മണ്ഡലം പ്രസിഡണ്ട് റിയാസ്, മഠത്തില്‍ അബ്ദുറഹിമാന്‍, സമദ് പൂക്കാട്, അബ്ദുള്‍ ബാസിത്ത്, ടി. അഷറഫ്, അനീഫ് മാഷ് എന്നിവര്‍ നേതൃത്വം നല്‍കി. ജനകീയ പ്രശ്‌നങ്ങളില്‍ എം എല്‍ എ കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.














