സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയങ്ങളില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടതില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
ന്യൂഡല്‍ഹി: സാങ്കേതിക കാഴ്ച്ചപ്പാടില്‍ ദേശീയ പാര്‍ട്ടി പദവി പ്രധാനമാണെന്ന് സിപിഐ എം.പി ബിനോയ് വിശ്വം. അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരം.
പോരാടുന്ന ജനങ്ങളുടെ രക്തവും വിയര്‍പ്പും കണ്ണീരും കൊണ്ടാണ് പാര്‍ട്ടി കെട്ടിപ്പടുത്തത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടം സിപിഐ ശക്തമാക്കുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണ്. സിപിഐയുടെ ദേശീയപാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷന് പിന്‍വലിച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം എം.പി.


