കനത്ത കാറ്റിലും മഴയിലും കൊയിലാണ്ടിമേഖലകളില് വ്യാപക നാശനഷ്ടം



കൊയിലാണ്ടി ശക്തമായ മഴയിലും കാറ്റിലും മരം വീണ് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് 7 ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍ മുറിഞ്ഞു വീണു. വൈദ്യുതി ബന്ധം താറുമാറായി. കാപ്പാട് ബീച്ച് റോഡ് വഴി വരുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ മരങ്ങള്‍ കടപുഴകി വീണു. കെട്ടിടത്തിനും വാട്ടര്‍ ടാങ്കിനും കേടുപാടു സംഭവിച്ചു.
മൂടാടിയില്‍ മരം പൊട്ടിവീണു ദേശീയ പാതയില്‍ ഗതാഗത തടസ്സം അനുഭവപ്പെടുന്നു. ദേശീയപാതയിലേക്ക് വീഴാറായ മരങ്ങള്‍ എന്‍ എച്ച് ഐ ഉദ്യോഗസ്ഥര്‍ മുറിച്ചു മാറ്റുന്നു.
മേപ്പയ്യൂര്‍ ടൗണിനു സമീപത്ത് ഇലക്ട്രിക് ലൈനിലേക്ക് തെങ്ങ് വീണ് വൈദ്യുതി ബന്ധം നിലച്ചു.
കൊയിലാണ്ടി ചേരിക്കുന്നുമ്മൽ രാജീവിന്റെ വീടിനുമുകളിൽ തെങ്ങ് വീണു. ഓടിച്ച വീടിന്റെ മുകളിലാണ് തെങ്ങ് വീണത്. മേൽക്കൂര ഭാഗികമായി തകർന്ന നിലയിലാണ്. അപകട സമയത്ത് രാജീവിന്റെ മകൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നഗരത്തിലെ പല കടകളിലും റൂഫിംഗ് സീറ്റുകൾ കാറ്റിൽ പാറിപ്പോയിട്ടുണ്ട്













