ഇരുവൃക്കകളും തകരാറിലായ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവ്രര്‍ ബിജുവിന്റെ ചികിത്സയ്ക്കായി ഓട്ടോ ഡ്രൈവര്‍മ്മാര്‍
കൊയിലാണ്ടി: ഇരുവൃക്കകളും തകരാറിലായ കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവ്രര്‍ ബിജുവിന്റെ ചികിത്സയ്ക്കായി കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവര്‍മ്മാര്‍. ഇന്ന് രാവിലെ മുതല്‍ ഓട്ടോ ഓടിച്ച് ലഭിക്കുന്ന തുക മുഴുവനായുമാണ് ചികിത്സാ സഹായത്തിനായിട്ടാണ് മാറ്റിവെയ്ക്കുന്നത്. ഇരുവൃക്കളും തകരാറിലായതിനെ തുടര്‍ന്ന് വൃക്ക മാറ്റി വെയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ഡോക്ടര്‍മ്മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏകദേശം 40 ലക്ഷത്തോളമാണ് ചികിത്സാച്ചിലവ്.
എത്രയും പെട്ടെന്ന് തുക കണ്ടെത്തേണ്ടതിനാല്‍ ഓട്ടോ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നത്തെ തുക ചികിത്സാസഹയത്തിനായി മാറ്റി വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മേട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെകടര്‍ സുനില്‍ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. എഎംവി ഐ സുധീര്‍, എംവിഐ അജിത്കുമാര്‍, എഎംവിഐ അരുണ്‍കുമാര്‍, റാഫി, എ,കെ ശിവദാസ്, ഷാജി, നിഷാന്ത്, ഗോപി ഷെല്‍ട്ടര്‍, ഹാഷിം, എ. സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു