റിയാദു സ്വാലിഹീന്‍ ഫാമിലി ഗ്രൂപ്പ് ,കുവൈത്ത് കൊയിലാണ്ടിയില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ മനപാഠ മല്‍സര ഗ്രാന്റ് ഫിനാലെ ശനിയാഴ്ച

റിയാദു സ്വാലിഹീന്‍ ഫാമിലി ഗ്രൂപ്പ് ,കുവൈത്ത് കൊയിലാണ്ടിയില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ മനപാഠ മല്‍സര ഗ്രാന്റ് ഫിനാലെ ശനിയാഴ്ച കൊയിലാണ്ടി മുന്നാസില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്യും. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ബഹാവുദ്ദീന്‍ നദവി ചടങ്ങല്‍ മുഖ്യാതിഥിയാകും.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 500 ല്‍ അധികം വിദ്യാത്ഥികള്‍ വിവിധതലങ്ങളില്‍ മല്‍സരിച്ച് അവസാന റൗണ്ടില്‍ എത്തിയ 32 പേരാണ് ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കുക. മൂന്ന് കാറ്റഗറി ആയി തിരിച്ച മത്സരത്തിലെ ആദ്യ രണ്ടു കാറ്റഗറിയില്‍ പെടുന്ന കുട്ടികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 25000, 20000, 15000 രൂപ വീതവും, മറ്റു രണ്ടു കുട്ടികള്‍ക്ക് 5000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണ്. മൂന്നാമത്തെ കാറ്റഗറിയില്‍ പെടുന്ന കുട്ടികള്‍ക്ക് 50000, 40000, 30000 വീതം സമ്മാനം നല്‍കും. ബാക്കി വരുന്ന കുട്ടികള്‍ക്ക് 10000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്നതാണെന്ന് തറുവായി ഹാജി,സാലിഹ് ബാത്ത ,റഷീദ് എം. എ., സയ്യിദ് അന്‍വര്‍ മുനഫര്‍ , അന്‍സാര്‍ കൊല്ലം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!