ചക്കിട്ടപ്പാറ കടന്തറപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു



പേരാമ്പ്ര : ചക്കിട്ടപ്പാറ കടന്തറപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആള്‍ക്ക് വേണ്ടി പെരുവണ്ണാമൂഴി പോലീസും പേരാമ്പ്ര ഫയര്‍ഫോഴ്‌സും പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.
പുഴിത്തോട് കടന്തറപുഴക്കു സമീപം താമസിക്കുന്ന കൊള്ളിക്കൊബേല്‍ തോമസ് 80 എന്നയാള്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്.
ഇയാളുടെതെന്ന് കരുതുന്ന എമര്‍ജന്‍സി ലൈറ്റും ചെരുപ്പും വസ്ത്രങ്ങളും തെരച്ചിലിനിടെ കണ്ടെത്തിയിട്ടുണ്ട്.
ഭാര്യ മക്കളുടെ കൂടെ ജോലി സ്ഥലത്തായതിനാല്‍ ഇദ്ദേഹം ഒറ്റക്കാണു താമസം.
ഇന്നലെ രാത്രി 12 മണിയോടെ ഇവരെ കാണാതാവുന്നത്. പുഴയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്.












